കാപ്പാ നിയമം ലംഘിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

Published : Sep 24, 2020, 09:42 AM IST
കാപ്പാ നിയമം ലംഘിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

Synopsis

കാപ്പ നിയമപ്രകാരം പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നിയമം ലംഘിച്ച് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു.

കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ കാപ്പാ നിയമം ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. പള്ളിപ്പുറം ചെറായി കേളന്തറ വീട്ടിൽ ആഷിക് ബാബുവിനെതിരെയാണ് കേസ്. 

മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ ഇയാളെ എസ്.പി.കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥിനത്തിൽ കഴിഞ്ഞ മാർച്ച് 20ന് ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. 

ഈ ഉത്തരവ് ലംഘിച്ച് ആഷിക് സെപ്ടംബർ 20ന് മുനമ്പം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി