വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗിക അതിക്രമം, 60 തിലേറെ സിസിടിവികൾ പരിശോധിച്ചു, സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

Published : Jun 10, 2026, 02:21 AM IST
arrest

Synopsis

എറണാകുളം അയ്യപ്പൻ കാവിൽ വെച്ച് പട്ടാപ്പകൽ യുവതിയെ ലൈംഗികമായി അതിക്രമിച്ച സ്കൂട്ടർ യാത്രക്കാരനെ പൊലീസ് തിരിച്ചറിഞ്ഞു. ഒരു മാസം നീണ്ട അന്വേഷണത്തിൽ അറുപതിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നോർത്ത് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

 

കൊച്ചി : എറണാകുളം അയ്യപ്പൻ കാവിൽ വഴിയാത്രക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു പൊലീസ്. ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നോർത്ത് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ആളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പട്ടാപ്പകൽ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം.സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മെയ് പതിനാറിന് നോർത്ത് പോലീസിനു മുന്നിൽ പരാതി എത്തിയത്.

ഹെൽമെറ്റ് ധരിച്ച് എത്തിയ പ്രതിക്കായി അന്നുമുതൽ തിരയുകയാണ് പൊലീസ്. വണ്ടി കണ്ടെത്താൻ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിൽ ഒരു സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ കിട്ടി. ആളെ തിരിച്ചറിയാൻ സാധിച്ചെന്ന് നോർത്ത് പൊലിസ് പറയുന്നു.ഉടൻ പിടികൂടാണ് ശ്രമം.നഗരത്തിൽ നമ്പർ ഡീറ്റെക്ക്ഷൻ ക്യാമറകൾ ഉൾപ്പെടെ പ്രവർത്തന രഹിതമായതാണ് പൊലീസിനെ വലച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാൻ ഒപ്പം കൂടി, ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി, തെളിവെടുപ്പിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ