മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ട മൃതദേഹം ചിത്തിരപുരം സ്വദേശിയുടേത്; പൊലീസിനെ അറിയിച്ച് ബന്ധുക്കൾ‌, കാൽ വഴുതി വീണതെന്ന് പൊലീസ് നി​ഗമനം

Published : Jun 07, 2026, 06:14 PM IST
DEATH IMAGE

Synopsis

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.

ഇടുക്കി: ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. കേസ്സെടുത്ത് വെളളത്തൂവൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പിടികൂടി കേരള പൊലീസ്
കഴിഞ്ഞവർഷത്തെ സംഭവത്തെച്ചൊല്ലി വാക്കുതർക്കം; വസ്ത്രശാലയുടെ ചില്ലിലേക്ക് പിടിച്ചുതള്ളി; നരുവാമൂട് കൊലപാതകത്തിൽ 3 പേർ അറസ്റ്റിൽ