
കൊല്‍ക്കത്ത : 17 കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കി. കൊല്‍ക്കത്തയിലെ ഖിദ്ദേര്‍പുരിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കാളാഴ്ചയാണ് സംഭവം. രാത്രിയില്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് 17 വയസ്സുള്ള ആണ്‍കുട്ടിയെ കാറിലെത്തിയ ആറംഗസംഘം തട്ടിക്കൊണ്ട് പോയത്.
ഇവര്‍ ബലമായി വാഹനത്തിലേക്ക് കയറ്റിയ സംഘം കുട്ടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഒരു മണിക്കൂര്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന വെള്ളി മാലയും 17,000 രൂപയും കവര്‍ന്നു. തുടര്‍ന്ന് അവശനായ കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകള്‍ കണ്ടെത്തി. ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായി. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam