ലക്ഷ്മിയെ കണ്ടെത്തിയത് തൊട്ടടുത്ത മുറിയിൽ അബോധാവസ്ഥയിൽ, അമ്മ സിന്ധുവിനെ തൂങ്ങിയ നിലയിലും, മകളുടെ മരണം കൊലപാതകം

Published : Feb 27, 2026, 09:58 PM IST
chithara death

Synopsis

ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതാണെന്നാണ് നിഗമനം. തലയുടെ പിൻഭാഗത്ത് ആന്തരികമായി പരിക്കേറ്റിരുന്നു.

കൊല്ലം: കൊല്ലം ചിതറയിലെ മുൻ വാർഡ് മെമ്പറുടെയും മകളുടെയും മരണത്തിൽ ദുരൂഹത അഴിയുന്നു. പോസ്റ്റ്മോർട്ടത്തിൽ മകൾ ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ലക്ഷ്മിയെ കൊലപ്പെടുത്തി അമ്മ സിന്ധു ജീവനൊടുക്കിയെന്നാണ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇന്നലെയാണ് ചിതറ വട്ടമുറ്റത്തെ മുൻ വാർഡ് മെമ്പർ സിന്ധുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകൾ ലക്ഷ്മി അടുത്ത മുറിയിൽ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന നിലയിലുമായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ സിന്ധു ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയുടെ മരണം ആത്മഹത്യയായിരുന്നെങ്കിലും മകളുടെ മരണത്തിൽ സംശയം ഉയർന്നു. പോസ്റ്റ്മോർട്ടത്തിൽ ദുരൂഹത നീങ്ങി. ലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതാണെന്നാണ് നിഗമനം. തലയുടെ പിൻഭാഗത്ത് ആന്തരികമായി പരിക്കേറ്റിരുന്നു. തല ശക്തമായി തറയിൽ ഇടിപ്പിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു. മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാണെന്ന കണ്ടെത്തലിൽ ചിതറ പൊലീസ് എത്തി. സിന്ധുവിൻ്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ‘മകളെ ഞാൻ കൊണ്ടു പോകുന്നു’ എന്നായിരുന്നു കുറിപ്പിലെ വാചകം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും കുറിപ്പിൽ സൂചനയുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍
കുരങ്ങിനെ കാണിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവ്