പേരാമ്പ്രയില്‍ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൊവിഡ് നിരീക്ഷണത്തില്‍

By Web TeamFirst Published Aug 21, 2020, 12:01 AM IST
Highlights

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന 5 പേര്‍ മല്‍സ്യ വില്‍പനക്ക് പുലര്‍ച്ചെ എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ മീന്‍ വില്‍ക്കാന്‍ അനുവദിച്ചില്ല.

കോഴിക്കോട്:  പേരാമ്പ്രയില്‍ സിപിഎം ലീഗ് സംഘര്‍ഷം നടന്ന മീൻചന്ത അടച്ചിടാന് ജില്ലാ കളക്ടര്‍ നിര്ദ്ദേശം നല്‍കി. മാര്‍ക്കറ്റടങ്ങുന്ന രണ്ടു വാര്‍ഡുകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. സംഘര്‍ഷം നടക്കുമ്പോള്‍ ചന്തയിലുണ്ടായിരുന്ന മഴുവനാളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പുലര്ച്ചെ മീന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന 5 പേര്‍ മല്‍സ്യ വില്‍പനക്ക് പുലര്‍ച്ചെ എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ മീന്‍ വില്‍ക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മര്‍ദ്ധിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരും തിരിച്ചടിച്ചു.

സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല‍്കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. 

സംഘര്‍ഷത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ ജില്ലാ പോലീസ് മേധാവി പേരാമ്പ്ര സിഐക്ക് നിര്‍ദ്ദേശം നല്‍കി.സംഘര‍്ഷത്തിലേ‍ര്‍പ്പെട്ടവരെയും അപ്പോള്‍ ചന്തയിലുള്ളവരെയും കോവിഡ് പരിശോധനക്ക് വിധേയരാകകാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇവരെല്ലാം നീരിക്ഷണത്തില്‍ പോകുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിച്ചു തുടങ്ങി. 

click me!