
കൊല്ലം: മദ്യപിച്ചെത്തി സ്വന്തം വീടിന് തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ മുരളിക്കായി ശാസ്താംകോട്ടപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. എന്നാൽ പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതർ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു.
ക്ലാസ് മുറികള്‍ ചവിട്ടിത്തുറന്നു, പഠനോപകരണങ്ങള്‍ തകര്‍ത്തു; മാനിപുരം സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
കോഴിക്കോട്: കൊടുവള്ളി മാനിപുരം എയുപി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. മാനിപുരം എ യു പി സ്കൂളിലെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. പന്ത്രണ്ടോളം ക്ലാസ് മുറികളും സ്റ്റാഫ് റൂമും ചവിട്ടി തുറന്നാണ് അകത്ത് കയറി സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടിയത്. പാഠപുസ്തകങ്ങളും പഠനോപകരങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും വലിച്ചെറിഞ്ഞ് നാശനഷ്ടം വരുത്തി വെച്ചു.
ചുമരിലും ബോർഡിലും അശ്ലീല സന്ദേശങ്ങളും എഴുതി വെച്ച സംഘം സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂന്തോട്ടത്തിലെ ചെടികളും അടിച്ച് നശിപ്പിച്ചു. പി ടി എ കമ്മിറ്റി യോഗം ചേർന്ന് സംഭവത്തിൽ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
മാനിപുരം എ യു പി സ്കൂളിൽ അതിക്രമിച്ച് കയറി സ്കൂളിലെ ചെടിച്ചട്ടികൾ തകർക്കുകയും,ക്ലാസ് മുറികളും സ്റ്റാഫ് റൂമും കുത്തി തുറന്ന് സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത നടപടിയിൽ പിടിഎ കമ്മിറ്റിയും, സ്റ്റാഫ് കൗൺസിലും പ്രതിഷേധിച്ചു. ഹെഡ് മാസ്റ്റർ എൻ ബി കൃഷ്ണൻ നമ്പൂതിരിപ്പാട്, പിടിഎ പ്രസിഡണ്ട് കെ പി വിനീത് കുമാർ, പി അനീസ്, ടി.കെ. ബൈജു, വി ജിജീഷ് കുമാർ ,കെ നവനീത് മോഹൻ, പി. സിജു, ഇ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതൽ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam