ജോളിയുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങിയ അഭിഭാഷകനെ കെഎസ്‍യു ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

Published : Oct 10, 2019, 06:19 PM IST
ജോളിയുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങിയ അഭിഭാഷകനെ കെഎസ്‍യു ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

Synopsis

കൂടത്തായി കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ നടപടി വേണമെന്ന് കെഎസ്‍യു സെസ്ഥാന വൈസ് പ്രസി‍ഡന്‍റ് സ്റ്റേറ്റ് കമ്മിറ്റിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കൂടത്തായി കൊലപാതകക്കേസിൽ  അഡ്വ. ആളൂര്‍ അസോസിയേറ്റിന്‍റെ ഭാഗമായി  പ്രതി ജോളിക്ക് വേണ്ടി കോടതിയിൽ  ഹാജരായ അഭിഭാഷകനെതിരെ കെഎസ്‍യു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പദവിയിലിരിക്കുന്ന അഡ്വ: ഹിജാസ് അഹമ്മദാണ് ജോളിക്ക് വേണ്ടി ഹാജരായത്.

സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വി പി അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. ദേശീയ സംസ്ഥാന കമ്മിറ്റികളോടാണ് അബ്ദുല്‍ റഷീദ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

നേരത്തെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് ജോളിയില്‍ നിന്ന് അഭിഭാഷകനായ ഹിജാസ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ഇത് ആളൂര്‍ അസോസിയേറ്റ്സിന്‍റെ ഭാഗമായിട്ടായിരുന്നു. കേസെടുക്കാന്‍ പ്രതി ആവശ്യപ്പെട്ടതാണെന്നായിരുന്നു അഭിഭാഷകനായ ബിഎ ആളൂര്‍ വ്യക്തമാക്കിയത്. കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ജോളിക്കെതിരായ കുറ്റം തെളിയിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്