ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; പൊലീസ് അന്വേഷണം തുടരുന്നു, യുവതിയുടെ വീട്ടിലടക്കം പരിശോധന

Published : Aug 02, 2025, 06:57 AM IST
kothamangalam murder case

Synopsis

പ്രതി അദീനയുടെ വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.

കൊച്ചി: എറണാകുളം കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ലായനിയിൽ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നൽകിയത്. എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല. 

യുവതിയുടെ ചെമ്മീൻ കുത്തിലുള്ള വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്‍റെ നീക്കം.

ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയെ കേരളം മറക്കില്ല. ഏറെക്കുറെ സമാനമായ നടുക്കുന്ന കൊലപാതകമാണ് എറണാകുളം കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അലിയാർ മകൻ 38 വയസ്സുള്ള അൻസിൽ ഇന്നലെ രാത്രിയാണ് വിഷമുള്ളിൽ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ ചേലാട് സ്വദേശിനി അദീന ആസൂത്രിതമായി കളനാശിനി നൽകി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വിവാഹതിനായിരുന്ന അൻസിൽ ഇടയ്ക്കിടെ കോതമംഗലം ചെമ്മീൻ കുത്തിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഒടുവിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തു. അങ്ങനെ അന്‍സിലിനെ ഇല്ലാതാക്കാൻ അദീന തീരുമാനിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ച രാത്രി അന്‍സിലിനെ തന്ത്രപരമായിഅദീന തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അർദ്ധരാത്രി സമയത്ത് വിഷം കലക്കി നൽകിയതായാണ് പൊലീസ് പറയുന്നത്. പിന്നാലെ അദീന അൻസിലിന്റെ ബന്ധുക്കളെ വിളിച്ച് കാര്യവും പറഞ്ഞു. അവശനിലയിലായ അൻസിൽ ഉടൻ പൊലീസിനെയും വിളിച്ചു. ചികിത്സയ്ക്കിടെയാണ് അൻസിലിന്റെ മരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടിപ്പർ ലോറിയിൽ സ്റ്റഡി ടൂർ, ഇൻ-ചാർജ് ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
ബെംഗളൂരുവിനെ നടുക്കി ഇരട്ടക്കൊലപാതകം; റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ