
മുണ്ടക്കയം: കൂട്ടിക്കലിൽ 12 വയസുകാരി മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ മൊഴി പുറത്ത്. കണ്ടത്തിൽ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കൊലപ്പെടുത്തിയത്.
ലൈജയുടെ ഭർത്താവ് വിദേശത്താണ്. ഭർതൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാൽ അമ്മയും മകളും തനിച്ചായിരുന്നു താമസം. എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ലൈജ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവര്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായാണ് പൊലീസ് നൽകുന്ന സൂചന.
ഇവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുലർച്ചെ നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകൾക്ക് ഉറക്കഗുളിക നൽകിയ ശേഷമാണ് ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചത്. പിന്നാലെ മാതാവും ഉറക്കഗുളിക കഴിച്ചു. പിന്നീടാണ് ഇവർ കിണറ്റിൽ ചാടിയത്.
വീഴ്ചയിൽ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളിൽ കിടന്ന് ബഹളംവച്ചതോടെയാണ് പരിസരവാസികൾ വിവരമറിഞ്ഞത്. പിന്നീട് നാട്ടുകാർ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവർ പറഞ്ഞു. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
മാനസിക പ്രയാസങ്ങള്‍, ആത്മഹത്യ ചിന്തകള്‍ എന്നിങ്ങനെയുള്ളവര്‍ ഉടന്‍ തന്നെ വിദഗ്ധ സഹായം തേടേണ്ടതാണ്, അതിനായുള്ള ഹെല്‍പ്പ് ലൈനുകള്‍ -1056, 0471-2552056, 104
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam