കോട്ടയത്തെ ബാറിന് മുന്നിൽ നിന്ന് ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വര്‍ണവും പണവും കവര്‍ന്നു, അറസ്റ്റ്

Published : Nov 20, 2023, 11:08 PM IST
കോട്ടയത്തെ ബാറിന് മുന്നിൽ നിന്ന് ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വര്‍ണവും പണവും കവര്‍ന്നു, അറസ്റ്റ്

Synopsis

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ശേഷം കാറുടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

കോട്ടയം: കറുകച്ചാലില്‍ ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ശേഷം കാറുടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൂരോപ്പട ളാക്കാട്ടൂർ സ്വദേശി നിതിന്‍ കുര്യന്‍, കങ്ങഴ സ്വദേശി അനില്‍ കെ ഉതുപ്പ് എന്നിവരെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഈ മാസം പതിനഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടെ കൂടി കറുകച്ചാൽ പ്രവർത്തിക്കുന്ന ബാറിന് മുൻവശം വച്ച് മധ്യവയസ്കന്റെ കാറിൽ ഇവർ ലിഫ്റ്റ് ചോദിച്ചു കയറുകയും, തുടർന്ന് യാത്രാ മധ്യേ മധ്യവയസ്കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മധ്യവയസ്കന്റെ കൈവശം ഉണ്ടായിരുന്ന മോതിരവും, മൊബൈൽ ഫോണും കവർന്നെടുത്ത് മധ്യവയസ്കനെ കാറിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച്  കടന്നുകളയുകയുമായിരുന്നു. 

നരനായാട്ട് നടത്തിയിട്ട് ആഡംബര ബസിൽ ഉല്ലാസയാത്രക്ക് മുഖ്യമന്ത്രിയെ അനുവദിക്കില്ല, തെരുവിൽ നേരിടും: കെ.സുധാകരൻ

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്