ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

Published : May 15, 2024, 08:35 PM IST
ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

Synopsis

സി.പി.എം വളയം നിരവുമ്മല്‍ ബ്രാഞ്ച് അംഗമായ തിരുവനേമ്മല്‍ ലിനീഷിനെ ആക്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. 

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് അംഗമായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. തിനൂര്‍ പുളിയത്താണ്ടി അശ്വിന്‍ (23), നെല്ലിയുള്ളതില്‍ കോടിയൂറ അതുല്‍ ലാല്‍ (24) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം വളയം നിരവുമ്മല്‍ ബ്രാഞ്ച് അംഗവും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷിനെ ആക്രമിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. 

മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാഞ്ഞതിനാല്‍ ലിനീഷ് ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍ കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്ത് എത്തിയപ്പോള്‍ ഇവര്‍ ലിനീഷിനോട് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആയതിനാല്‍ ഇവര്‍ വാഹനം നിര്‍ത്തിക്കുകയായിരുന്നു. ഓട്ടോ നിര്‍ത്തിയ ഉടനെ രണ്ട് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ലിനീഷ് പറഞ്ഞിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ലിനീഷ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം: മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'25000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും', വിവാദമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, കേസ്
അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ, ആക്രമണം വ്യോമപാത വിലക്കിയുള്ള മുന്നറിയിപ്പിന് പിന്നാലെ