സ്വർണ്ണവുമായി റെജീന, കൈപ്പറ്റാൻ 2 പേർ, തട്ടിക്കൊണ്ടുപോകാൻ 3 പേർ; നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ട അറസ്റ്റ്

Published : Sep 29, 2023, 02:35 PM IST
സ്വർണ്ണവുമായി റെജീന, കൈപ്പറ്റാൻ 2 പേർ, തട്ടിക്കൊണ്ടുപോകാൻ 3 പേർ; നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ട അറസ്റ്റ്

Synopsis

റജീനയിൽ നിന്നും നിന്ന് സ്വർണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശിയും ഇവരെ  തട്ടിക്കൊണ്ട് പോയി കവർച്ച നടത്താൻ ലക്ഷ്യമിട്ട യുവാക്കളുമാണ് പിടിയിലായത്.

കൊച്ചി:  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി സ്വർണം കടത്തിയ യുവതിയേയും സ്വർണം കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ മൂന്ന് യുവാക്കളുൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി റജീനയിൽ നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്. 

റജീനയിൽ നിന്നും നിന്ന് സ്വർണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി സലീം, റെജീനയെ തട്ടിക്കൊണ്ട് പോയി കവർച്ച നടത്താൻ ലക്ഷ്യമിട്ട പാലക്കാട് സ്വദേശി ഫഹദ്, തൃശൂർ സ്വദേശികളായ മുഹമ്മദ് ഷാഹിൻ, ഫസീർ ബാബു , നിഖിൽ എന്നിവരെയാണ് നെടുമ്പശ്ശേരി പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വീഡിയോ സ്റ്റോറി കാണാം

Read More : ഷാരോണ്‍ വധം; നെയ്യാറ്റിൻകര കോടതിയിൽ ഗ്രീഷ്മ ഹാജരാകും, കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി പരിഗണിക്കും

അതിനിടെ രണ്ട് ദിവസം മുമ്പ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും വൻ സ്വ‍ർണവേട്ട നടന്നിരുന്നു. ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി സക്കറിയെയാണ് എയർപോർട്ട് പൊലീസ് സ്വർണ്ണം കടത്തിയതിന് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മിക്സി കണ്ട് സംശയം തോന്നിയതോടെയാണ് സ്വർണക്കടത്ത് പിടിയിലായത്. മിക്സിയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോയോളം സ്വർണം കണ്ടെത്തിയതെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം