കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അന്വേഷണത്തില്‍ വഴിത്തിരിവ്? സംശയം ബലപ്പെടുന്നു; വിദഗ്ധ പരിശോധന നടക്കും

Published : Aug 14, 2023, 05:54 PM ISTUpdated : Aug 14, 2023, 05:59 PM IST
കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം; അന്വേഷണത്തില്‍ വഴിത്തിരിവ്? സംശയം ബലപ്പെടുന്നു; വിദഗ്ധ പരിശോധന നടക്കും

Synopsis

കാലുകൾ മൃഗങ്ങൾ കടിച്ച് കൊണ്ട് പോയി രണ്ടിടത്തായി ഇട്ടതാകാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. മരിച്ച രാജീവന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും സംശയമുള്ള മറ്റുള്ളവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്കായി ഫോറൻസിക്കിന് അയച്ചു. പോസ്റ്റ്മാർട്ടത്തിൽ കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. അഴുകിയ മൃതദേഹഭാഗങ്ങൾ പലയിടത്തായത് മൃഗങ്ങൾ കടിച്ചുകൊണ്ടിട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയോടെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയതിനാൽ പോസ്റ്റ്മാർട്ടത്തിൽ മരണകാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാലാണ് വിദഗ്ധ പരിശോധനക്കായ് മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചത്. ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കാലുകൾ മൃഗങ്ങൾ കടിച്ച് കൊണ്ട് പോയി രണ്ടിടത്തായി ഇട്ടതാകാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. മരിച്ച രാജീവന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും സംശയമുള്ള മറ്റുള്ളവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

Also Read: എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്; ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

ഞായറാഴ്ച്ച രാവിലെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ രാജീവന്റെ മൃതദേഹം കത്തികരിഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തിയത്. പുതിയേടത്ത് താഴത്ത് ആൾ താമസമില്ലാത്ത വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയത്. ആദ്യം കാലുകളും പിന്നീട് ഡ്രോൺ പരിശോധനയിൽ അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി മദ്യപസംഘമെത്തുന്ന സ്ഥലത്ത് 3 ദിവസത്തോളമായി ഇവരുടെ ശല്യമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മദ്യപാനത്തെ തുടർന്നുണ്ടായ ത‍ർക്കത്തിലാണോ മരണകാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്
കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്