
കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. വിപണിയിൽ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്.
Read Also; കൊച്ചിയിലെ ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചെന്നതിന് സ്ഥീരികരണം, പൊലീസ് കേസെടുത്തു
കൊച്ചിയിൽ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധിച്ചതിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ എറണാകുളം സെന്‍ട്രൽ പൊലീസ് ലഹരി കേസ് ചുമത്തി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ, ആരോഗ്യനില മെച്ചപ്പെട്ടതോടെ, പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കേസെടുത്തത്. അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ പിന്നീട് പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിദേശ ജോലി സംബന്ധിച്ച നടപടികൾക്കായാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിലെത്തിയത്.