കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ

Published : Jun 20, 2022, 10:37 PM IST
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ

Synopsis

പത്തു വർഷം തടവിനൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണം. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

വയനാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ. തിരുനെല്ലിയിൽ കെഎസ്ആർടിസി ബസിൽ 25 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. തെലങ്കാന സ്വദേശികളായ ഓങ്കാരി വെങ്കിടേഷ്, റാവുള്ള രാജേഷ്, സദാനന്ദം, വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ ചിക്കാത്തി, സത്യ താമര എന്നിവരാണ് പ്രതികൾ. കൽപ്പറ്റ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. പത്തു വർഷം തടവിനൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണം. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്
'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം