പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്നും രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി കുൽദീപ് ഫസ്സ കൊല്ലപ്പെട്ടു

Published : Mar 29, 2021, 12:03 AM IST
പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്നും രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി കുൽദീപ് ഫസ്സ കൊല്ലപ്പെട്ടു

Synopsis

പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്നും രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി കുൽദീപ് ഫസ്സ കൊല്ലപ്പെട്ടു. 

ദില്ലി: പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്നും രക്ഷപെട്ട കുപ്രസിദ്ധ കുറ്റവാളി കുൽദീപ് ഫസ്സ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുൻപാണ് ഇയാൾ പൊലീസിന് നേർക്ക് വെടിവെപ്പ് നടത്തി രക്ഷപ്പെട്ടത്. തുടർന്ന് കുൽദീപ് ഫസ്സയെ പിടികൂടാനുള്ള കഠിന ശ്രമത്തിലായിരുന്നു പോലീസ്.

പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞതിന് ശേഷം  രോഹിണി സെക്ടർ 14ലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. കുൽദീപ് ഇവിടെയുണ്ടെന്ന് മനസിലാക്കിയ ദില്ലി പൊലീസ് സ്പെഷ്യൽ ടീം കെട്ടിടം വളഞ്ഞു. പൊലീസിനെ കണ്ടെതോടെ ഇയാൾക്കൊപ്പമുള്ള സംഘം പൊലീസിന് നേരെ വെടിവച്ചു. ഏറെ നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ കുൽദീപിന് വെടിയേറ്റു. 

വെടിയേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾക്കൊപ്പമുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത്, കൊലപാതകം, മോഷണം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് കുൽദീപ് ഫസ്സയുടേയും അനുയായികളുടേയും പേരിലുള്ളത്. രണ്ട് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

പിന്നാലെ കഴിഞ്ഞ വ‌ർഷം നവംബറിൽ ഇയാൾ പിടിയിലായി. കസ്റ്റഡിയിലിരിക്കെ ഈ മാസം 25നാണ് ജിടിബി ഹോസ്പിറ്റലിൽ വെടിവെപ്പ് നടത്തി ഫസ്സ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചതിനിടെയാണ് കുൽദീപിന്റെ അനുയായി പോലീസിന് നേരെ മുളക് പൊടിയെറിഞ്ഞ ശേഷം വെടിയുതിർത്തത്. വെടിവെപ്പിൽ കുൽദീപ് ഫസ്സയുടെ അനുയായി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ