
ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണ്ണനായങ്ങൾ മോഷ്ടിച്ച് തൊഴിലാളികൾ. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വർണ്ണനാണയങ്ങളാണ് മോഷ്ടിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പഴയ വീടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾ നാണയങ്ങൾ കണ്ടെത്തിയത്.
ഇത് പൊലീസിനെ അറിയിക്കാതെ എട്ട് തൊഴിലാളികളും ചേർന്ന് നാണയങ്ങൾ വീതിച്ചെടുത്തു. എന്നാൽ പിന്നീട് സംഭവത്തിൽ എട്ട് പേരെയും പൊലീസ് പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പാട്ടിദാർ പറഞ്ഞു. പുരാവസ്തു പ്രാധാന്യമുള്ള നാണയങ്ങളാണ് ഇവർ ആരെയും അറിയിക്കാതെ കൈക്കലാക്കിയത്.
പുരാവസ്തു പ്രാധാന്യമുള്ള നാണയങ്ങൾ കിട്ടിയെന്നും പരസ്പരം വിതരണം ചെയ്തുവെന്നും അറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഒരു കിലോഗ്രാം ഭാരമുള്ള 86 നാണയങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാണയങ്ങളുടെ വില ഏകദേശം 60 ലക്ഷം രൂപയാണെങ്കിലും അവയുടെ പുരാവസ്തു പ്രാധാന്യമനുസരിച്ച് ഇത് ഒരു കോടി രൂപ വരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
തടവ്, ദിവസവും വന്‍ തുക പിഴ; തകര്‍ന്ന കപ്പലിലെ സ്വര്‍ണത്തേക്കുറിച്ച് വിശദമാക്കാതെ മുങ്ങല്‍ വിദഗ്ധന്‍
തകര്‍ന്ന കപ്പലിനുള്ളില്‍ നിന്ന് കണ്ടെത്തിയ 500 സ്വര്‍ണനാണയങ്ങളുടെ സ്ഥാനം വ്യക്തമാക്കാത്തതിനേ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് മുങ്ങല്‍ വിദഗ്ധന്‍. ആഴക്കലടലില്‍ മുങ്ങിപ്പോയ വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ ടോമി തോംപ്സണാണ് ആറുവര്‍ഷമായി ശിക്ഷ അനുഭവിക്കുന്നത്. കോടതി അലക്ഷ്യത്തിന് 2015 ഡിസംബറിലാണ് ടോമി തടവിലാവുന്നത്. ജയില്‍ ശിക്ഷയ്ക്ക് പുറമേ ദിവസം തോറും ആയിരം ഡോളര്‍ ഫൈനുമടച്ചാണ് ടോമി ജയിലില്‍ കഴിയുന്നത്. കൂടുതൽ വായിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam