പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം, തടവുകാരനെതിരെ കേസെടുത്തു

Published : Sep 28, 2022, 11:56 AM IST
പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം, തടവുകാരനെതിരെ കേസെടുത്തു

Synopsis

ശുചി മുറിയിൽ ഒളിച്ചിരുന്ന പ്രതി ഡോക്ടറെ ആക്രമിക്കുകയായിരുന്നു...

ദില്ലി : പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍കര്‍ക്ക് നേരെ വിചാരണ തടവുകാരന്റെ ലൈംഗികാതിക്രമം. ബലാത്സംഗ ശ്രമം നടത്തിയതായും ദില്ലി പൊലീസ് പറഞ്ഞു. തടവുകാര്‍ക്കിടയിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശുചി മുറിയിൽ ഒളിച്ചിരുന്ന പ്രതി, പിന്നീട് യുവതിയെ ആക്രമിക്കുകയായിരുന്നു. 

ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. അപ്പോഴേക്കും ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഉടൻ തന്നെ പിടികൂടിയെന്നും ജയിൽ അധികൃതര്‍ അറിയിച്ചു. ജയിൽ സൂപ്രണ്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. 

വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സ്ത്രീകൾക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്നത്. 2020 ൽ ഒരു കേസിൽ ഇയാൾ കുറ്റവാളിയായി കണ്ടെത്തിയികുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ ജയിലിൽ സുരക്ഷ കടുപ്പിച്ചുവെന്നും ജയിൽ അധികൃതര്‍ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ