കോതമംഗലത്ത് ഭൂമാഫിയാ സംഘം വീണ്ടും സജീവം; തണ്ണീർത്തടം മണ്ണിട്ട് നികത്താൻ എത്തിയ വാഹനങ്ങൾ തടഞ്ഞു

By Web TeamFirst Published Dec 30, 2020, 12:28 AM IST
Highlights

ഭൂമാഫിയ സംഘം വീണ്ടും സജീവം. തണ്ണീർത്തടം മണ്ണിട്ട് നികത്താൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പൊലീസ് എത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

കോതമംഗലം: ഭൂമാഫിയ സംഘം വീണ്ടും സജീവം. തണ്ണീർത്തടം മണ്ണിട്ട് നികത്താൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പൊലീസ് എത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് കോതമംഗലം ആയക്കാട്. എന്നാൽ ഈ പ്രദേശത്ത് ഭൂമാഫിയ സംഘങ്ങൾ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് സജീവമാണ്. 

മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുക്കാർ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ഭൂമാഫിയ സംഘം വീണ്ടും എത്തി. ഇതോടെ മണ്ണുകയറ്റിയ ലോറികൾ നാട്ടുകാർ തടയുകയായിരുന്നു.

ഒന്നര ഏക്കർ ഭൂമി മണ്ണിട്ട് നികത്താനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ നാട്ടുക്കാർ തടഞ്ഞത്തോടെ പൊലീസെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അധികാരികളുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് മണ്ണിടാൻ ശ്രമിച്ചത് എന്നാണ് സ്ഥല ഉടമകൾ പറയുന്നത്.

click me!