
കൊച്ചി: കൊച്ചിയില്‍ വന്‍ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. 220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്.
തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.
ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു, അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്‍റെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam