
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് മറ്റൊരു കൊലപാതകക്കേസിൽ ജീവപര്യന്തം തടവും പിഴയും. വെഞ്ഞാറമ്മൂട് മാണിക്കലിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലാണ് പ്രതികൾക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളായ ഉണ്ണി,സനൽ എന്നിവരുൾപ്പെടെ മൂന്ന് പേർക്കാണ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മൂന്നാം പ്രതി മഹേഷിനെയും കോടതി ശിക്ഷിച്ചു. പ്രതികളിലും നിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ഒന്നര ലക്ഷരല്കഷം രൂപ സജീവിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി വിധിച്ചു.
2008 ജനുവരിയിലാണ് മാണിക്കൽ സ്വദേശിയായ സജീവിനെ സംഘം കൊലപ്പെടുത്തിയത്..പ്രതികളും സജീവിന്റെ സഹോദരനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ സനോജിനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്പോഴാണ് സജീവിന്‍റെ തലയ്ക്ക് അടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീവ് അടുത്ത ദിവസം തന്നെ മരിച്ചു. കേസിൽ പ്രതിയായിരിക്കുമ്പോഴാണ് ഉണ്ണി കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റാകുന്നത്. സനിലും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ്.
ഇവരുൾപ്പെടുന്ന സംഘം തന്നെയാണ് ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും വെട്ടിക്കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികളും വൈകാതെ ആരംഭിക്കും. പ്രോസിക്യൂഷന് വേണ്ടി ഡോ ഗീനാ കുമാരി ഹാജരാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam