'എല്ലാം ആ ഫോൺ കോളിന് പിന്നാലെ'; മലയാളി യുവാവും കാമുകിയും ജീവനൊടുക്കിയത് ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാൾ

Published : Nov 08, 2023, 04:27 PM IST
'എല്ലാം ആ ഫോൺ കോളിന് പിന്നാലെ'; മലയാളി യുവാവും കാമുകിയും ജീവനൊടുക്കിയത് ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാൾ

Synopsis

മൂന്നു മാസം മുൻപ് സൗമിനി കൊൽക്കത്തയിൽ പോയിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മലയാളി യുവാവും പെൺസുഹൃത്തായ ബെംഗാളി യുവതിയും തീ കൊളുത്തി ജീവനൊടുക്കിയത്. ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാളാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ഇരുവരും താമസിച്ചിരുന്ന അപ്പാർട്ട്മെന്‌റിലാണ് ഇടുക്കി സ്വദേശിയായ അബിൽ അബ്രഹാനെ (29)യും, പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസിനെ (20)യും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗ്ലാദേശിലുള്ള ഭർത്താവിന്‍റെ ഫോൺ കോള്‍ വന്നതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

കൊൽക്കത്ത സ്വദേശിനിയായ സൗമനി വിവാഹിതയായിരുന്നു. ഏറെ നാളായി ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലയാളിയായ അബിലുമായുള്ള സൌമിനിയുടെ ബന്ധം ഭർത്താവ് അറിഞ്ഞതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു മാസം മുൻപ് സൗമിനി കൊൽക്കത്തയിൽ പോയിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അബിലുമായുള്ള ബന്ധമറിഞ്ഞ് ഭർത്താവ് സൗമനിയെ ഫോണ്‍ ചെയ്തു സംസാരിച്ചു. ഇവരെ ഭർത്താവ് ഭീഷണിപ്പെടുത്തുകയും നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

അതേസമയം അപ്പാർട്മെന്‍റിൽ നിന്നും  ആത്മഹത്യാക്കുറിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ബെം​ഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു സൗമിനി. അബിൽ ഒരു നഴ്സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഏജൻസി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. പ്രണയത്തിലായതിന് പിന്നാലെ അടുത്തിടെയാണ് ഇരുവരും ഒരു ഫ്ലാറ്റിൽ താമസം തുടങ്ങിയത്.

കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്മെന്റിൽ നാലാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ഇവരുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് അടുത്തു താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിക്കൂടിയ അയൽവാസികള്‍ ഫ്ലാറ്റിന്‍റെ വാതിൽ തകർത്ത് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിൽ വച്ചും മരണപ്പെടുകയായിരുന്നു. പെട്രോളൊഴിച്ചാണ് ഇരുവരും തീ കൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Read More : '1000 രൂപയ്ക്ക് ലൈവ് സെക്സ് ഷോ'; മുംബൈയിൽ 'രണ്ട് നടിമാരും ഒരു നടനും' അറസ്റ്റിൽ, ഓൺലൈനിൽ വീഡിയോ, ആപ്പ് പൂട്ടി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്