വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ അന്യായമായി തടങ്കലിൽ വെച്ചു, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

By Web TeamFirst Published Feb 29, 2020, 11:04 PM IST
Highlights

വ്യാഴാഴ്ച്ച ഉച്ചയോടെയാണ്  അമ്മയോട് പിണങ്ങി വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങുന്നത്. പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങിയശേഷം രാത്രിയില്‍ പരിചയകാരനായ മദ്രസ അധ്യാപകന്‍ താമസിക്കുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലീം പള്ളിയില്‍ അഭയം തേടി. 

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാർത്ഥിയെ അന്യായമായി തടങ്കലിൽ വെച്ചു എന്ന പരാതിയിൽ  മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടി ശാരിക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ്  അമ്മയോട് പിണങ്ങി വിദ്യാര്‍ത്ഥി വീടു വിട്ടിറങ്ങുന്നത്. പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങിയശേഷം രാത്രിയില്‍ പരിചയകാരനായ മദ്രസ അധ്യാപകന്‍ താമസിക്കുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലീം പള്ളിയില്‍ അഭയം തേടി. 

ഇവിടെ വെച്ച് മാതാപിതാക്കളെ വിവരമറിയിക്കണമെന്ന ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധ്യാപകന്‍ നിക്ഷേധിച്ചുവെന്നാണ് കുട്ടിയുടെ പരാതി. വീട്ടിലറിയിക്കണമെന്നാവശ്യപ്പെട്ടതോടെ കുടിക്കാന്‍ വെള്ളം നല്‍കി ബോധം കെടുത്തിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. അടുത്ത ദിവസം അധ്യപകന്‍ പുറത്തുപോയ സമയത്ത് ഇയാളുടെ ഫോണില്‍ നിന്നും വിളിച്ചാണ് മാതാപിതാക്കളെ കുട്ടി വിവരമറിയക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കളെത്തി കുട്ടിയെ രക്ഷിച്ചു. മൊഴിയുടെ  അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകനായ സുലൈമാനെ പൊലീസ് അറസ്റ്റു ചെയ്തു 

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍  മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി കുട്ടിയുടെ  രഹസ്യമൊഴിയെടുത്തു. ശാരിരീക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി. രക്ഷസാമ്പിളുകളും പരിശോധനക്കയച്ചിട്ടുമുണ്ടെന്നും പൊലീസ് അറിയിച്ചു. പരിശോധനഫലവും മജിസ്ട്രേറ്റിന്‍റെ മുന്നിലെ രഹസ്യമൊഴിയും  ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.  കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

click me!