പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിലായി

Published : Oct 27, 2022, 03:08 AM IST
പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിലായി

Synopsis

പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്

കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.  പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ മുബഷീര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കം പോലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. വിവരം ഒടുവിൽ കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ നിലമ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

വീട്ടിൽ കൺസൾട്ടേഷനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 

തൃശ്ശൂർ മാളയിൽ പതിനൊന്നുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുത്തച്ഛന്‍റെ ചികിത്സക്ക് കൂടെ പോയ പതിനൊന്നുകാരനെ  ഓട്ടോയിൽ വച്ചാണ് അനൂപ് പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. അടുത്തിടെ തിരിച്ചെത്തിയ അനൂപിനെ വിമാനത്താവളത്തിൽ വെച്ചാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്