സിടി സ്കാന്‍ എടുക്കാനെത്തിയ യുവതിയോട് മോശം പെരുമാറ്റം; മലയാളി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

Published : Dec 26, 2019, 09:07 AM ISTUpdated : Dec 26, 2019, 09:29 AM IST
സിടി സ്കാന്‍ എടുക്കാനെത്തിയ യുവതിയോട് മോശം പെരുമാറ്റം; മലയാളി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

Synopsis

തിങ്കളാഴ്ചയാണ് യുവതി സിടി സ്‌കാന്‍ എടുക്കുന്നതിനായി ആശുപത്രിയില്‍ എത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായി സ്പര്‍ശിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. 

മുംബൈ : മഹാരാഷ്ട്രയില്‍ സിടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായത് മലയാളിയെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശിയെയാണ് യുവതിയുടെ പരാതിയെതുടര്‍ന്ന് ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. ഇവിടെയുള്ള സര്‍വ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായത് ജെയിംസ് തോമസ്. 

തിങ്കളാഴ്ചയാണ് യുവതി സിടി സ്‌കാന്‍ എടുക്കുന്നതിനായി ആശുപത്രിയില്‍ എത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായി സ്പര്‍ശിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. 

തുടര്‍ന്ന് അസ്വസ്ഥത തോന്നിയ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.  തുടര്‍ന്ന് പോലീസിലും പരാതി നല്‍കി. ഇയാളുടെ ഫോണ്‍ പരിശോധിച്ച് വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ