സിടി സ്കാൻ പരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 24കാരൻ അറസ്റ്റിൽ

Published : Dec 25, 2019, 04:43 PM IST
സിടി സ്കാൻ പരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 24കാരൻ അറസ്റ്റിൽ

Synopsis

സ്കാൻ ചെയ്യുന്നതിനിടെ ജെംയിസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ ന​ഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.

മുംബൈ: സിടി സ്കാൻ എടുക്കുന്നതിനിടെ നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ടെക്‌നീഷ്യനായ ജെയിംസ് തോമസിനെ (24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ ന​ഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതിനെതിരെയും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് യുവതി സിടി സ്കാൻ‌ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയത്. സ്കാൻ ചെയ്യുന്നതിനിടെ ജെംയിസ് യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയും യുവതിയുടെ ന​ഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ​യുവാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയതോടെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു.

പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നുവെന്ന് ഹിൽ ലൈൻ പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോൺ പരിശോധിച്ച് വരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ