
കണ്ണൂർ: തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയായ യുവാവ് പിടിയിൽ. മയക്കുമരുന്ന് വിതരണക്കാരനായ കതിരൂർ വെട്ടുമ്മൽ സ്വദേശി ടി കെ അനിസാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 6 ഗ്രാം എംഡി എം ഐ , ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. തലശ്ശേരിയിലെ 2 മാളുകൾ കേന്ദ്രീകരിച്ച് വിൽപ്പനക്ക് കൊണ്ടുവന്നതായിരുന്നു ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രതിയെ വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam