കാസര്‍കോട് ഇരട്ടക്കൊലപാതകം: പെരിയയ്ക്ക് പുറത്ത് ഉള്ള സിപിഎം നേതാക്കൾക്കും പങ്കെന്ന് ഒന്നാം പ്രതി

By Web TeamFirst Published Feb 27, 2019, 11:19 AM IST
Highlights

മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാൾ നൽകിയ ഉപദേശ പ്രകാരമാണ് പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്.

കാസര്‍കോട്: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സാഹയിച്ചതിൽ സി പി എം നേതക്കൾക്ക് പങ്കെന്ന് മൊഴി. സംഭവത്തിന് ശേഷം മുഖ്യ പ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടു. ഇയാളുടെ നിർദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴിയിലുണ്ട്. 

ഒന്നാം പ്രതി പീതാംബരൻ പൊലീസിന് നൽകിയ മൊഴിയിലാണ് പെരിയക്ക് പുറത്തുള്ള രണ്ട് നേതാക്കളുടെ പേര് പറയുന്നത്. കൊലപാതകം നടന്നതിന് ശേഷം പ്രതികൾ വെളുത്തോളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ വീട്ടിലെത്തി, ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറി. തുടർന്നാണ് ഉദുമ ഏരിയയിലെ നേതാവുമായി ബന്ധപ്പെടുന്നത്. ഇയാൾ അഭിഭാഷകനെ വിളിച്ച് നിയമോദേശം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും മൊഴിയിൽ പറയുന്നു. 

തുടർന്ന് ചട്ടഞ്ചാലിലെ ഒഫീസിലെത്തി താമസിച്ചെന്നും മൊഴിയിലുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം ഇപ്പോഴും തുടരുകയാണ്. കൊലപാതകത്തിൽ യുവത്വത്തിന് പ്രതിഷേധം ഉണ്ടെന്നും പാർട്ടിക്ക് സംരക്ഷണം നൽകാനായില്ലെങ്കിൽ ഇവർ പാർട്ടിവിടുമെന്നും കെ സുധാകരൻ പറഞു. സിപിഐ മുൻ നിലപാട് പണയം വച്ചെന്നും സുധാകരന്‍ വിമർശനമുയര്‍ത്തി.
കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കല്യോട്ട് കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.

click me!