മദ്യം നിരസിച്ചു; പട്ടാളക്കാരനെ കൊല്ലാന്‍ ശ്രമിച്ച മേജര്‍ക്കും സംഘത്തിനുമെതിരെ കേസ്

By Web TeamFirst Published Jun 11, 2019, 11:46 AM IST
Highlights

മേജര്‍ക്ക് പുറമെ, ലെഫ്റ്റനന്‍റ്, സുബേദാര്‍മാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൈന്യം ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നും  പൊലീസ് അറിയിച്ചു. 
 

മുംബൈ: മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിന് പട്ടാളക്കാരനെ വധിക്കാന്‍ ശ്രമിച്ച മേജര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്. മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനിലാണ് സംഭവം. സംഘവി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രമേഷ് മോഹന്‍ റാവു എന്ന ജവാനെയാണ് മേജറും സംഘവും ആക്രമിച്ചത്.

ക്യാമ്പിലേക്ക് വിളിച്ചുവരുത്തി തനിക്ക് മദ്യം നല്‍കി. വേണ്ടെന്ന് പറഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് മദ്യം വായിലേക്കൊഴിച്ചെന്നും ദണ്ഡുപയോഗിച്ച് മര്‍ദിച്ചെന്നും ജവാന്‍ പൊലീസില്‍ മൊഴി നല്‍കി.  മേജര്‍ക്ക് പുറമെ, ലെഫ്റ്റനന്‍റ്, സുബേദാര്‍മാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൈന്യം ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നും  പൊലീസ് അറിയിച്ചു. 

click me!