കൊലക്കേസ് പ്രതി മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊല്ലപ്പെട്ട നിലയിൽ 

Published : Jun 19, 2023, 08:52 AM ISTUpdated : Jun 19, 2023, 08:55 AM IST
കൊലക്കേസ് പ്രതി മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊല്ലപ്പെട്ട നിലയിൽ 

Synopsis

കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സമീപത്ത് വലിയ ഒരു കല്ലുമുണ്ട്.  2016 ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. 

മലപ്പുറം: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ബസ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന ഇയാൾ ബസ് സ്റ്റാൻഡിൽ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സമീപത്ത് വലിയ ഒരു കല്ലുമുണ്ട്. 2016 ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാൾ നാട്ടുകാരുമായി തർക്കം സ്ഥിരമായിരുന്നുവെന്നാണ് വിവരം. മദ്യലഹരിയിൽ ആയിരുന്നോ എന്നതിലും വ്യക്തതയില്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.  

പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു, ആശുപത്രിക്കെതിരെ പരാതി

അതിനിടെ, കോട്ടയം പൂവൻതുരുത്തിൽ വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹെവിയ റബർ കമ്പനി ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന ആവശ്യവുമായാണ് പ്രതി ഇവിടേക്ക് എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. 

 

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം