
മലപ്പുറം: പൂക്കോട്ടും പാടത്ത് യുവാക്കളെ കുത്തിമലർത്തി മൊബൈൽ ഫോണുകൾ കവർന്ന പ്രതികൾ പിടിയിലായി. കൊലപാതക ശ്രമത്തിനും കവർച്ചയ്ക്കും ഒളിവിൽ ശേഷം പോയ പ്രതികളെ ആലപ്പുഴയിൽ വച്ചാണ് പിടികൂടിയത്, കവർച്ചാ ശ്രമം തടയാൻ ശ്രമിച്ചു രണ്ടു പേരെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതികളെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ,തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം19 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിൻ്റെ ജോലിക്കായി വന്ന കോഴിക്കോട് സ്വദേശി മിഥുൻ സുഹൃത്ത് പൂക്കോട്ടുംപാടം തൊണ്ടി സ്വദേശി ചെമ്മല സബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി മിഥുൻ മാത്രം മുറിയിലുള്ളപ്പോഴാണ് പ്രതികൾ കവർച്ചാ ശ്രമം നടത്തിയത്. തടയാൻ ശ്രമിച്ച മിഥുൻ്റെ തുടയിൽ നാല് കുത്തേറ്റു.ശബ്ദം കേട്ട് ഓടിയെത്തിയ ചെമ്മല സബീലിന്‍റെ നെഞ്ചിനും സക്കീർ കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് നാട്ടുക്കാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും 50000 രൂപ വിലവരുന്ന മൂന്നു മൊബൈൽ ഫോണും പ്രതികൾ കവർന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചേർത്തല പോലീസിൻ്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സക്കീറിനെതിരെ ആലപ്പുഴ, പാലക്കാട്, കൊല്ലം ജില്ലകളിലായി കവർച്ച, വധശ്രമം, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി പത്തോളം കേസ്സുകൾ നിലവിലുണ്ട്. സനൂപിനെതിരെ ഡോക്ടറുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ആലുവ പോലീസ് സ്റ്റേഷനിലും കേസുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam