മഹാരാഷ്ട്രയിൽ മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി

Published : Mar 12, 2023, 03:13 PM IST
മഹാരാഷ്ട്രയിൽ മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.

ഇടുക്കി: ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.

തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. സംഭവത്തില്ർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെയോടെ മഹാരാഷ്ട്രയിലെ സിന്ധുബർഗ് ജില്ലയിലെ കൂടൽ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാൽ മഹാര്ഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വനിതാ ഡോക്ടറെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ കടവത്തൂർ സ്വദേശിനി സദാ റഹ്മത്ത് ജഹാൻ (25) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.  

ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.  ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്മത്ത്.

സ്ത്രീധനം ചോദിച്ചില്ല, നിശ്ചയം കഴിഞ്ഞപ്പോൾ സ്വഭാവം മാറി; വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ്; യുവതി ജീവനൊടുക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്