'എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം'; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു 

Published : May 09, 2023, 12:51 PM ISTUpdated : May 09, 2023, 01:17 PM IST
'എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം'; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു 

Synopsis

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ സംഘടിപ്പിച്ചത്.

ചെന്നൈ: ആളുകളെ ന​ഗ്നമായി കാണാൻ സാധിക്കുന്ന എക്സ് റേ കണ്ണയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയിൽ പിടികൂ‌ടി. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

തട്ടിപ്പിന് ഇരയായ ചിലർ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ന‌ത്തിയത്. സംഘം തോക്കു ചൂണ്ടി ആറു ലക്ഷം രൂപ തട്ടിയെന്നാണ് ചെന്നൈ സ്വദേശി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ താമസിക്കുന്ന ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി തോക്കടക്കമുള്ള സാധനങ്ങൾ കണ്ടെത്തി. ഇവരെ ചോ​ദ്യം ചെയ്തപ്പോഴാണ് ത‌ട്ടിപ്പ് അറി‌യുന്നത്. നിരവധി പേരാണ് ഇവരു‌ചെ തട്ടിപ്പിനിരയായത്.

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ സംഘടിപ്പിച്ചത്. ഒരു കോടി രൂപ വിലയുള്ള കണ്ണട പത്ത് ലക്ഷത്തിന് നൽകാമെന്ന് പറഞ്ഞ് ഇവർ ഹോട്ടലിലേക്ക് ക്ഷണിക്കും. പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കണ്ണട കേടായെന്നും വാങ്ങാനെത്തിയവരാണ് കേടാക്കിയതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടും. പലരും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞില്ല. പൊലീസ് വേഷത്തിലെത്തിയാണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. 

സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവരക്തം, ലൈം​ഗികബന്ധത്തിൽ സംഭവിച്ചതെന്ന് തെറ്റിദ്ധാരണ, യുവാവ് സഹോദരിയെ കൊന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്