ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍

Published : Nov 11, 2019, 12:23 PM ISTUpdated : Nov 11, 2019, 12:47 PM IST
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍

Synopsis

ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ യുവാവ് പുലര്‍ച്ചെ നാലരയോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ബെംഗലൂരു: കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസില്‍ ഏല്‍പിച്ചു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്. 

ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ യുവാവ് പുലര്‍ച്ചെ നാലരയോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഒച്ചവെച്ചതോടെ ഇയാള്‍ ഓടി. തുടര്‍ന്ന് യുവതി ഇയാളെ പിന്തുടര്‍ന്നു. എന്നാല്‍, യുവാവ് ആരോപണം നിഷേധിച്ചു. തന്‍റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടിയ യുവതി, തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ അധികൃതരെ വിവരമറിയിച്ച് യുവാവിനെ കൈമാറി. 

യുവതി കന്‍റോണ്‍മെന്‍റ് പൊലീസിന് പരാതി നല്‍കി. ഇയാള്‍ക്കെതിരെ ലൈംഗിക പീഡന ശ്രമത്തിന് കേസെടുത്തു. കേസ് ജോലാര്‍പേട്ട് റെയില്‍വേ പൊലീസിന് കൈമാറിയതായി കന്‍റോണ്‍മെന്‍റ് പൊലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്
ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്