കമിതാക്കൾ ലക്ഷ്യം, കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചവർ പത്ത് പെൺകുട്ടികളെ സമാനമായി ആക്രമിച്ചവർ

Published : Jan 16, 2023, 12:07 AM IST
കമിതാക്കൾ ലക്ഷ്യം, കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചവർ പത്ത് പെൺകുട്ടികളെ സമാനമായി ആക്രമിച്ചവർ

Synopsis

കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ ആറംഗ അക്രമിസംഘം അതിക്രൂരമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. 

ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ ആറംഗ അക്രമിസംഘം അതിക്രൂരമായി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. സുഹൃത്തുമൊന്നിച്ചു സംസാരിച്ചിരിക്കെ അക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെംകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് പരിക്കേറ്റു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഒപ്പം പഠിക്കുന്ന ആണ്‍സൂഹൃത്തുമൊന്നിച്ച് ബെംഗളുരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടര്‍ റിങ് റോഡിനോടു ചേര്‍ന്നുള്ള പ്രദേശത്ത് പെൺകുട്ടി എത്തിയത്. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്ന സംഘം ഇരുവരെയും വളഞ്ഞു. ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണു സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ കാഞ്ചീപുരം‍ സെവിലിമേട് സ്വദേശികളായ മണികണ്ഠന്‍, വിമല്‍കുമാര്‍, വിഗ്നേഷ്, ശിവകുമാര്‍, തെന്നരസ് എന്നിവരെ ഇന്നലെ രാത്രിപൊലീസ് പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് കൈക്കും കാലിനും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ പ്രദേശത്ത് എത്തുന്ന കമിതാക്കളെ ആക്രമിച്ച് പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്യുന്നതു പതിവാക്കിയവരാണ് അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. ഇത്തരം പത്തിലധികം പെൺകുട്ടികളെ ആക്രമിച്ച സംഘമാണ് പിടിയിലായത്. ‍ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. 

Read more:   തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടം; കിണറ്റിൽ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ

അതേസമയം, മറ്റൊരു സംഭവത്തിൽ തമിഴ്‍നാട് ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ്. ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവെച്ച് പ്രതികളെ പൊലീസ് കീഴ്‍പ്പെടുത്തി. നിരവധി പീഡന കേസുകളിലെ പ്രതികളാണ് ഇരുവരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാസ്കോ ബസിന്റെ പോക്കിലൊരു പന്തികേട്, പരിശോധനയിൽ കണ്ടെത്തിയത് ഡ്രൈവറുടെ അരയിൽ കുപ്പി, 60കാരൻ അറസ്റ്റ്
370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനത്തിന് മുതിർന്നുവെന്ന് പരാമർശം, 23കാരനെ ജോലിയിൽ നിന്ന് പുറത്താക്കി സ്ഥാപനം