
ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ എന്ന കൗമരക്കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി സൽമാനും സുഹൃത്തുക്കളും ചേർന്ന് ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു.
ഇവിടെനിന്നു മടങ്ങുമ്പോള്‍ വാഹനമോടിച്ചിരുന്ന സൽമാനു നേരെ സുഹൃത്തായ സൊഹെയ്ൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ചൂണ്ടി. ഇതിന്റെ വീഡിയോ പകർത്താൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സൽമാന്റെ ഇടതുകവിൾ തകർത്ത് വെടിയുണ്ട പാഞ്ഞു. ഇതോടെ ഭയചകിതരായ സുഹൃത്തുക്കൾ ചേർന്ന് സൽമാനെ സൊഹെയ്ലിന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു.
തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സൊഹെയ്ൽ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam