സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം കൊലപാതകം; സുഹൃത്തും ഭാര്യയും അറസ്റ്റില്‍

Published : Nov 16, 2020, 09:10 PM IST
സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം കൊലപാതകം; സുഹൃത്തും ഭാര്യയും അറസ്റ്റില്‍

Synopsis

ബാലകൃഷ്ണനും ശാന്തിയും സജീവന്റെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി. മദ്യലഹരിയില്‍ സംഭവിച്ചുപോയതെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി.  

ഇടുക്കി: കുമളിക്കടുത്ത് ഒട്ടകത്തലമേട്ടില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുമളി സ്വദേശി സജീവനെ സുഹൃത്തായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും കഴുത്തില്‍ സാരി മുറുക്കിക്കൊല്ലുകയായിരുന്നുവെന്നും മദ്യപിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ശനിയാഴ്ചയാണ് കുമളി ഒന്നാം മൈല്‍ സ്വദേശി സജീവനെ സുഹൃത്ത് ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദായാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നായിരുന്നു ബാലകൃഷ്ണനും ഭാര്യ ശാന്തിയും നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെച്ചു. ദീപാവലി ആഘോഷിക്കാനായാണ് വെള്ളിയാഴ്ച വൈകീട്ട് സജീവന്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തുന്നത്. നന്നായി മദ്യപിച്ച ഇരുവരും ഇടക്ക് വാക്കുതര്‍ക്കവും അടിപിടിയുമായി. കയ്യില്‍ കിട്ടിയ വിറകുകൊള്ളിയെടുത്ത് ബാലകൃഷ്ണന്‍ സജീവന്റെ തലയ്ക്കടിച്ചു. 

തുടര്‍ന്ന് ബാലകൃഷ്ണനും ശാന്തിയും സജീവന്റെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി. മദ്യലഹരിയില്‍ സംഭവിച്ചുപോയതെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയശേഷം പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള സജീവന്റെ മൃതദേഹം നാളെ കുമളിയില്‍ എത്തിച്ച് സംസ്‌കരിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ