നിധി കണ്ടെത്താനായി കുട്ടികളെ ബലിയര്‍പ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 16, 2020, 5:13 PM IST
Highlights

കുട്ടികളെ ബലമായി വീടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയം തോന്നിയതോടെ പ്രദേശ വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് നിധിയുടെയും മനുഷ്യബലിയുടെയും കഥകള്‍ പുറത്തറിയുന്നത്. 

ഗുഹാവത്തി: നിധി കണ്ടെത്താനായി കുട്ടികളെ ബലിയര്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു അസ്സമിലെ ശിവസാഗർ ജില്ലയിൽ ആണ് സംഭവം. ശിവസാഗറിൽ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ദിമോവ്മുഖ് ഗ്രാമത്തിലെ സഹോദരന്മാരായ ജാമിയൂർ ഹുസൈൻ, സരിഫുൾ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

ഇവരുടെ പുരയിടത്തില്‍ നിധിയുണ്ടെന്നും അത് കണ്ടെത്താനായി സ്വന്തം മക്കളെ ബലി നല്‍കണമെന്നും കുറച്ച് ദൂരെയുള്ള ഗ്രാമത്തില്‍ താമസിക്കുന്ന ഒരാള്‍ ഇവരോട് പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികളെ ബലി നല്‍കാനായിരുന്നു നീക്കമെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നു. സംശയം തോന്നിയ നാട്ടുകാര്‍‌ സഹോദരങ്ങളെയും ഭാര്യമാരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

കുട്ടികളെ ബലമായി വീടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയം തോന്നിയതോടെ പ്രദേശ വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് നിധിയുടെയും മനുഷ്യബലിയുടെയും കഥകള്‍ പുറത്തറിയുന്നത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം  ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. കുട്ടികളെ ബലി നല്‍കണമെന്ന് ആവശ്യപ്പെട്ട ആള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
 

click me!