പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയുടെ മൊബൈലില്‍ 500 ലേറെ അശ്ലീല ദൃശ്യങ്ങള്‍, പൊലീസ് ഞെട്ടി

Published : Feb 10, 2023, 07:04 PM IST
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയുടെ മൊബൈലില്‍ 500 ലേറെ അശ്ലീല ദൃശ്യങ്ങള്‍, പൊലീസ് ഞെട്ടി

Synopsis

സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിന് ബസ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്നു. പെൺകുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ തടഞ്ഞു നിർത്തിയത്

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി. കിളിമാനൂർ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കിളിമാനൂരിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സന്തോഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് കിളിമാനൂരിലെ പുതിയകാവ് പൊതു മാർക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇവിടെ അടുത്തുള്ള റോഡിൽ വച്ചായിരുന്നു സംഭവം.

സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിന് ബസ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്നു. പെൺകുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ തടഞ്ഞു നിർത്തിയത്. പിന്നീട് പ്രതിയുടെ കൈയ്യിലെ മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യം കാണിച്ചു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്