പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 കാരനെ പീഡിപ്പിച്ച ആശ്രമം നടത്തിപ്പുകാരന്‍ പിടിയില്‍

Published : Feb 10, 2023, 11:46 AM IST
പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 കാരനെ പീഡിപ്പിച്ച ആശ്രമം നടത്തിപ്പുകാരന്‍ പിടിയില്‍

Synopsis

സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു.

തിരുവനന്തപുരം: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് മലയിൻകീഴ് പൊലീസ് പറയുന്നത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. 

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. മലയിൻകീഴ് പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ തക്കലയിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്. 

മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും വിധിച്ച് നിലമ്പൂർ പോക്സോ കോടതി. പോത്തുകല്ല് പൊലീസ്   രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 15 വയസ്സ് പ്രായമായ മകളെ പ്രതി  2016, 2017 വർഷങ്ങളിലായി  നിരന്തരം  ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 

പെൺമക്കളെ നിത്യാനന്ദയില്‍ നിന്നും വിട്ടു കിട്ടണമെന്ന ഹർജി; ആഭ്യന്തര മന്ത്രാലയത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍