
തിരുവനന്തപുരം: പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് മുൻപിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ശാസ്തമംഗലം ശ്രിനിവാസ് സി.എസ്.എം നഗർ 223 ടി.സി. 15/343 ൽ സജു മോൻ ബി എസ് (39) ആണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽ നിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങുന്നതിനിടെയാണ് സ്ത്രീയോട് പ്രതി മോശമായി പെരുമാറിയത്. സെക്രട്ടേറിയറ്റിന് മുൻ വശത്ത് വൻ പൊലീസ് സന്നാഹമുള്ളപ്പോഴായിരുന്നു സംഭവം. സ്ത്രീ വിവരമറിയച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി. എസ് ഐ ദിൽജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിനുള്ളിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ പലപ്പോഴും സ്ത്രീകളോടക്കം മോശമായാണ് പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ഇടക്കിടക്ക് വരാറുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇയാൾ സ്ത്രീയെ മനഃപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ആക്രമണം ചോദ്യം ചെയ്തതിനും സ്ത്രീയോട് ഇയാൾ തട്ടിക്കയറി. സ്ത്രിത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമാണ് ഇയാൾക്കെതിരേ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam