വിവാഹത്തട്ടിപ്പ്: നാല് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍

Published : Sep 21, 2019, 10:55 PM IST
വിവാഹത്തട്ടിപ്പ്: നാല് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍

Synopsis

മുണ്ടക്കയം സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിഘ്നേഷ് പ്രണയം നടിച്ച് തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പരവൂരിൽ എത്തിയ ഇവർ ഒരുമിച്ച് നാലോളം വീടുകളിൽ മാറി മാറി താമസിച്ചു

കൊല്ലം: കൊല്ലത്ത് വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. നാല് പെൺകുട്ടികളെ പീഡിപ്പിച്ച പുനലൂർ സ്വദേശി വിഘ്നേഷാണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിഘ്നേഷിനെ പരവൂർ കോടതി റിമാൻഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിഘ്നേഷ് പ്രണയം നടിച്ച് തിരുവനന്തപുരത്ത് ബന്ധുവീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പരവൂരിൽ എത്തിയ ഇവർ ഒരുമിച്ച് നാലോളം വീടുകളിൽ മാറി മാറി താമസിച്ചു. മാസങ്ങൾക്ക് ശേഷം വിഘ്നേഷ് കടന്നു കളയുകയായിരുന്നു. ഇതോടെ പെൺകുട്ടി പൊലീസിനെ സമീപിച്ചു. ചാത്തന്നൂർ എസിപി ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് വിഘ്നേഷ് പിടിയിലായത്.

പൊലീസിന്‍റെ പിടിയിലാകുമ്പോള്‍ കൊല്ലം മാടൻ നട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം മറ്റൊരു പെൺകുട്ടിയുമായി താമസിക്കുകയായിരുന്നു പ്രതി. പരാതിക്കാരിയെ കൂടാതെ മറ്റ് മൂന്ന് പെൺകുട്ടികളേയും വിഘ്നേഷ് ഇത്തരത്തിൽ വിവാഹത്തട്ടിപ്പിനിരയാക്കി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ