കൊല്ലത്ത് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ആറ് മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ

By Web TeamFirst Published Oct 21, 2021, 5:29 PM IST
Highlights

ആറ്റുപുറത്തിന് സമീപം പാലോണത്ത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വാറ്റ് ചാരായം വിൽക്കുകയായിരുന്നു. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതി പൊലീസിന്റെ പിടിയിലായി. പാലോണം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. അഞ്ച് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റുപുറത്തിന് സമീപം പാലോണത്ത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വാറ്റ് ചാരായം വിൽക്കുകയായിരുന്നു. 

read more തൊട്ടിൽപ്പാലം കൂട്ടബലാത്സംഗം: പ്രതികളായ നാല് യുവാക്കളേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എക്സൈസ് ഉദ്യോഗസ്ഥർ ഐഡി കാർഡ് കാണിച്ച ഉടൻ വിറക് കഷ്ണം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാളുടെ തലയ്ക്ക് പരുക്കേറ്റു. ആക്രമണ വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വിഷ്ണു ഒഴിലിൽ പോയി. മറ്റ് നാലു പ്രതികളും പിടിയിലാവുകയും ചെയ്തു. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് വിഷ്ണുവിനായി അന്വേഷണം നടത്തുകയായിരുന്നു. വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു.
 

click me!