Asianet News MalayalamAsianet News Malayalam

തൊട്ടിൽപ്പാലം കൂട്ടബലാത്സംഗം: പ്രതികളായ നാല് യുവാക്കളേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി നാട്ടുകാരടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Court Sent thottilpalam rape case culprits in judicial custody
Author
Thottilpalam, First Published Oct 21, 2021, 4:59 PM IST

കോഴിക്കോട്: തൊട്ടില്‍പാലത്ത് (thottilpalam) പതിനേഴുകാരിയായ ദളിത് പെൺകുട്ടി (Dalit Girl Gang raped) കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നാല് പ്രതികളെയും നവംബർ മൂന്ന് വരെ പതിനാല് ദിവസത്തേക്കാണ് കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് ഇന്ന് ബാലാവകാശ കമ്മീഷന്‍ (Child right Commission) ചെയർമാന്‍ സന്ദർശിക്കും. വടകരയിലെത്തി കമ്മീഷന്‍ ചെയർമാന്‍ കെവി ബൈജുനാഥ് അന്വേഷണ പുരോഗതി വിലയിരുത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ടു പെൺകുട്ടിക്കോ വീട്ടുകാർക്കോ പരാതിയുണ്ടെങ്കിൽ ഇടപെടുമെന്നും കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ അറിയിച്ചു.

കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി നാട്ടുകാരടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം പീഢനത്തിനിരയായ പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഒക്ടോബർ മൂന്നിനാണ് സുഹൃത്തിനൊപ്പം വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പോയ വിദ്യാർത്ഥിനിയെ ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നാലു യുവാക്കൾ ചേർന്ന് പീഢിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിനാദാപുരം എ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കായക്കൊടി സ്വദേശികളായ മൂന്നുപേരും, കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ് പൊലീസ് കസ്റ്റഡിയിലുളളത്. 

Follow Us:
Download App:
  • android
  • ios