മദ്യപിച്ചാല്‍ കലിപ്പനായ 'റോക്കി ഭായ്' ആയി മാറും; ഭാര്യയെ തല്ലിയതിന് യുവാവ് അറസ്റ്റില്‍

Published : Jul 22, 2022, 08:34 AM ISTUpdated : Jul 22, 2022, 12:34 PM IST
മദ്യപിച്ചാല്‍ കലിപ്പനായ 'റോക്കി ഭായ്' ആയി മാറും; ഭാര്യയെ തല്ലിയതിന് യുവാവ് അറസ്റ്റില്‍

Synopsis

മദ്യപിച്ച് കഴിഞ്ഞാല്‍ കെജിഎഫ് സിനിമയിലെ  'റോക്കി ഭായ്' ആണെന്ന് ചമഞ്ഞ് ഭാര്യയെ ഇയാള്‍ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി. വലിയ മോതിരം ധരിച്ചിരുന്ന യുവാവ് അത് ഉപയോഗിച്ചും ഭാര്യയെ ഉപദ്രവിച്ചിരുന്നു.

ഇടുക്കി: മദ്യപിച്ച് എത്തി സ്ഥിരം ഭാര്യയെ മര്‍ദ്ദിക്കുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്. മദ്യപിച്ച് കഴിഞ്ഞാല്‍ കെജിഎഫ് സിനിമയിലെ  'റോക്കി ഭായ്' ആണെന്ന് ചമഞ്ഞ് ഭാര്യയെ ഇയാള്‍ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി. വലിയ മോതിരം ധരിച്ചിരുന്ന യുവാവ് അത് ഉപയോഗിച്ചും ഭാര്യയെ ഉപദ്രവിച്ചിരുന്നു.

ഇതിന്‍റെ പാടുകളും ഭാര്യയുടെ മുഖത്തുണ്ട്. ജെസിബി ഉടമയും ഡ്രൈവറുമായ  യുവാവ് കഴിഞ്ഞ 19ന് രാത്രിയിലും മദ്യപിച്ച ശേഷം ഭാര്യയെ തല്ലി. വിവരം അറിഞ്ഞ ഭാര്യാപിതാവ് വീട്ടിലെത്തി. അദ്ദേഹത്തിന്‍റെ മുമ്പില്‍ വച്ചും യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപിടിച്ച് ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ഭാര്യയുടെയും കുഞ്ഞിന്‍റെയും മുമ്പിൽ വെച്ച് യുവാവിന് അസഭ്യവര്‍ഷം; സി.ഐക്കെതിരെ പരാതി

കണ്ണൂര്‍: മുൻകൂർ ജാമ്യ നടപടികൾ പൂർത്തിയാക്കാനെത്തിയ യുവാവിനെ ഭാര്യയുടെയും കുഞ്ഞിന്‍റേയും മുമ്പിൽ വെച്ച് പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. പണമിടപാട് സംബന്ധിച്ച കേസിൽ ജാമ്യം കിട്ടിയ കോഴിക്കോട് സ്വദേശി ഷഹബാസിനും കുടുംബത്തിനുമെതിരെയായിരുന്നു കണ്ണൂർ സി ഐയുടെ അസഭ്യവർഷം. തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനിക്കെതിരെ ഷഹബാസ് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകി.

കോഴിക്കോട് കല്ലായിയിൽ മരക്കച്ചവടം നടത്തുന്ന ഷഹബാസാണ് സിഐക്കെതിരെ പരാതി നല്‍കിയത്. തടിക്കച്ചവടത്തിന്റെ പണമിടപാടിൽ നേരത്തെ ഷഹബാസിനെതിരെ കണ്ണൂ‍ര്‍ സ്വദേശി  പരാതി നൽകിയിരുന്നു.ബിസിനസിൽ പങ്കാളിയായ ഭാര്യ അഹാനയും കേസിൽ പ്രതിയാണ്.  ഈ കേസിൽ മുൻകൂർ ജാമ്യം കിട്ടി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ഷഹബാസും ഭാര്യയും. നടപടികൾ പൂർത്തിയാക്കിയ ശേഷം മണിക്കൂറുകൾ തന്നെ തടഞ്ഞുവച്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അസഭ്യം പറഞ്ഞെന്നാണ് ഷഹബാസ് ആരോപിക്കുന്നത്.

തന്‍റെയും നാലുവയസ്സുകാരിയായ മകളുടെയും മുന്നിൽ വച്ച് ഉദ്യോഗസ്ഥൻ നടത്തിയ അസഭ്യവർഷത്തിന്‍റെ മാനസികാഘാതത്തിൽ നിന്ന് അഹാന ഇനിയും മോചിതയായിട്ടില്ല. മയക്കുമരുന്ന് കേസിലുൾപ്പെടെ അകപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അഹാന പറയുന്നു. കോൺഗ്രസ് അനുഭാവിയായ തന്‍റെ അഭ്യർത്ഥന കേട്ട് ഇടപെട്ട നേതാക്കൾക്കെതിരെയും സിഐ അസഭ്യവർഷം തുടർന്നുവെന്ന് ഷഹബാസ് പറഞ്ഞു. ഇതിന്‍റെ ഫോൺ റെക്കോർഡ് സഹിതമാണ് ഷഹബാസ് മനുഷ്യാവകാശകമ്മീഷന് ഉൾപ്പെടെ പരാതി നൽകിയത്.

മുൻകൂർ ജാമ്യമുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണമെന്നതുൾപ്പെടെയുളള വ്യവസ്ഥകൾ ഷഹബാസ് പാലിച്ചില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പലതവണ വിളിച്ചിട്ടും പ്രതികരിച്ചില്ല. സ്റ്റേഷനിലെത്തിയുളള ഇയാളുടെ പെരുമാറ്റം പ്രകോപനമുണ്ടാക്കും വിധമായിരുന്നെന്നും അസഭ്യം പറഞ്ഞില്ലെന്നുമാണ് കണ്ണൂർ പൊലീസ് നല്‍കുന്ന വിശദീകരണം.

Read More : 'മര്‍ദ്ദിച്ചു, സ്ത്രീധനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി'; ഡയറിയടക്കം പരാതി നൽകിയിട്ടും മകളുടെ മരണത്തിൽ കേസില്ല 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം