തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്: വിചാരണ നടപടികൾ തുടങ്ങി 

Published : Jul 21, 2022, 09:09 PM ISTUpdated : Jul 21, 2022, 09:12 PM IST
തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്: വിചാരണ നടപടികൾ തുടങ്ങി 

Synopsis

ഒന്നാംസാക്ഷി അനീഷിന്റെ  സഹോദരൻ അരുണിനെയാണ് ഇന്നലെയും ഇന്നുമായി വിസ്തരിച്ചത്. ഇന്ന് അനീഷിന്റെ ഭാര്യ ഹരിതയുടെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അരുണിൻ്റെ വിസ്താരം നീണ്ടതിനാൽ നടന്നില്ല.

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ട കേസിലാണ് വിചാരണ തുടങ്ങിയത്. ഒന്നാംസാക്ഷിയുടെ വിസ്താരം പൂർത്തിയാക്കിയ കോടതി കേസ് ഓഗസ്റ്റ് ഓന്നിലേക്ക് മാറ്റി. അനീഷിന്റെ സഹോദരൻ അരുണിനെയാണ് ഇന്നലെയും ഇന്നുമായി വിസ്തരിച്ചത്. ഇന്ന് അനീഷിന്റെ ഭാര്യ ഹരിതയുടെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അരുണിൻ്റെ വിസ്താരം നീണ്ടതിനാൽ നടന്നില്ല.

കേസിന്റെ അടുത്ത വിസ്താരം പാലക്കാട് ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി. കേസിൽ ആകെ 110 സാക്ഷികളാണ് ഉള്ളത്. കേസിൽ പ്രതികൾ എത്തിയതായി സംശയിക്കുന്ന രണ്ട് ബൈക്കുകൾ കോടതിയിൽ ഹാജരാക്കി. ജഡജ് എൽ ജയവന്ത് ബൈക്കുകൾ കണ്ട് ബോധ്യപ്പെട്ടു.

2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി  ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹിതരായത്. ഹരിതയുടെ വീട്ടുകാർ കല്യാണത്തിന് എതിരായിരുന്നു. ഇതേ തുടർന്നുണ്ടായ  വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഹരിതയുടെ അച്ഛൻ  പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി പി.അനിൽ ഹാജരായി. 

പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ

75 വയസുകാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു, ഇടുക്കിയിൽ 14 കാരൻ പിടിയിൽ  

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ  പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്മദന. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. 

ഈ  സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു.  ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

ബോർഡിങ് പാസ് നൽകുന്നതിന് അധിക പണം ഈടാക്കരുത്, വിലക്കി വ്യോമയാന മന്ത്രാലയം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം