80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസൽക്കാരത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ 

Published : Apr 04, 2023, 07:16 PM IST
80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസൽക്കാരത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു, സുഹൃത്ത് അറസ്റ്റിൽ 

Synopsis

സൽക്കാരത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്.  

തിരുവനന്തപുരം: പാങ്ങോട് 80 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ് മദ്യസൽക്കാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സന്തോഷ് അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവാണ് കഴിഞ്ഞ ദിവസം മരിച്ചത്.80 ലക്ഷം രൂപ ലോട്ടറി അടിച്ചതിന് പിന്നാലെ ഇയാൾ മദ്യസൽക്കാരം നടന്നിരുന്നു. സൽക്കാരത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. 

കഴിഞ്ഞമാസമാണ് ടൈൽസ് തൊഴിലാളിയായ 35വയസുള്ള സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് 49 ലക്ഷത്തി 75,000 രൂപ അക്കൗണ്ടിലുമെത്തി. ആഘോഷപ്പാര്‍ട്ടി നാല് സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ചത് ഈമാസം ഒന്നിന്. സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ വീട്ടിലായിരുന്നു അര്‍ദ്ധരാത്രിയും കഴിഞ്ഞുള്ള മദ്യസൽക്കാരം. ഇതിനിടയിൽ സുഹൃത്തായ മായാവി സന്തോഷ് എന്ന സന്തോഷുമായി വാക്കുതര്‍ക്കമുണ്ടായെന്നും പിന്നാലെയുണ്ടായ ഉന്തും തള്ളലിനുമിട മൺതിട്ടയിൽ നിന്ന് റബര്‍ തോട്ടത്തിൽ വീണ് മരിച്ചെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി.  

 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്