കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വിടണം, സ്റ്റേഷനു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം

Published : Apr 04, 2023, 01:24 AM ISTUpdated : Apr 04, 2023, 02:05 AM IST
കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വിടണം, സ്റ്റേഷനു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം

Synopsis

പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തത്.

പേട്ട: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ.എസ്.രതീഷിൻെറയും സംഘത്തിൻെറയും പൊലീസിന് നേരെയുള്ള ഭീഷണിയും ആക്രോശവും. പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തത്.

വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മർദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് തള്ളികയറാൻ ശ്രമിച്ചപ്പോള്‍ പൊലീസുകാർ തടഞ്ഞു. മദ്യലഹരിയായിരുന്നു രതീഷെന്ന് പൊലീസ് പറയുന്നു. രതീഷിൻെറ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൂടുതൽ പ്രകോപിതനായി.

പാർട്ടിക്കാർ പോയതിന് പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസടുക്കാതെ വിട്ടയച്ചു. കടക്കാരന് കേസില്ലെന്നറിയാത്തതുകൊണ്ടാണ് വിട്ടയക്കുന്നതെന്നാണ് പേട്ട പൊലീസ് പറയുന്നത്. ദൃശ്യങ്ങള്‍ പരന്നതോടെ അസഭ്യം പറഞ്ഞതിന് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുക മാത്രമാണ് ചെയ്തത്.

ഫെബ്രുവരി മാസത്തില്‍ കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച ഡി വൈ എഫ് ഐ നേതാവും സി പി എം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്