
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ. കിളിമാനൂർ ചെങ്കികുന്ന് സ്വദേശി സുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കടയ്ക്കൽ സ്വദേശിനിയായ പതിനാലുകാരിയെ ബന്ധു വീട്ടൽ വെച്ചാണ് സുജിത് പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ വഴി പ്രണയമായി. വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളിൽ കൊണ്ടു പോയി പതിനാലുകാരിയെ ഇയാള്‍ പീഡിക്കുകയായിരുന്നു. പെണ്‍കുട്ടിയേയും കൊണ്ട് യുവാവ് കറങ്ങാൻ പോകുന്നത് അറിഞ്ഞ വീട്ടുകാര്‍ പതിനാലുകാരിയെ ചോദ്യം ചെയ്തു. തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കടക്കൽ പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കിളിമാനൂർ, ചണ്ണപ്പേട്ട എന്നീ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
സഹപാഠിയായ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു
കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരൻ സഹപാഠിയായ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു. പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് ലഹരി മരുന്ന് കൈമാറ്റം. സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
Also Read: ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ
ഗർഭിണിയാകാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു
യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. തിങ്കളാഴ്ച ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് മിർച്ചി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഭോപ്പാലിലേക്ക് കൊണ്ടുപോയതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് അമിത് സംഘി മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ നിന്നുള്ള സ്ത്രിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭം ധരിക്കാൻ കഴിയാത്തതിന് പരിഹാരം തേടിയാണ് യുവതി മിർച്ചി ബാബയുടെ അടുത്തെത്തിയത്. ആശ്രമത്തിൽവെച്ച് മിർച്ചി ബാബ നൽകിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയാകുകയായിരുന്നെന്നും അബോധാവസ്ഥയിൽ ഇയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു.